കുവൈത്തില്‍ ഇന്ത്യക്കാരെ പിന്തള്ളി തൊഴില്‍ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ വിദേശി സമൂഹമായി ഈജിപ്ഷ്യൻ തൊഴിലാളികള്‍

  • 07/02/2022

കുവൈത്ത് സിറ്റി : രാജ്യത്തെ തൊഴില്‍ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ വിദേശി സമൂഹമായി ഈജിപ്ഷ്യൻ തൊഴിലാളികള്‍. കഴിഞ്ഞ ദിവസം പുറത്ത് വിട്ട  തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിൽ വിപണിയിൽ ഈജിപ്ഷ്യൻ സമൂഹം ഒന്നാം സ്ഥാനത്തെത്തി. ലേബർ മാർക്കറ്റിൽ 456,600 പേര്‍ ഈജിപ്ഷ്യൻ തൊഴിലാളികളും 451,300 പേര്‍ ഇന്ത്യന്‍ തൊഴിലാളികളുമാണ്. നേരത്തെ രാജ്യത്തെ തൊഴില്‍ വിപണിയില്‍  ഇന്ത്യക്കാരായിരുന്നു ഒന്നാം സ്ഥാനത്ത്. 424,100 കുവൈത്തി പൌരന്മാരാണ് രാജ്യത്തെ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നത്.  161,100 തൊഴിലാളികളുമായി ബംഗ്ലാദേശി തൊഴിലാളികൾ നാലാം സ്ഥാനത്തും 70,300 തൊഴിലാളികളുമായി പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തും 66,000 പേരുമായി ഫിലിപ്പിനോ തൊഴിലാളികൾ ആറാം സ്ഥാനത്തുമാണ്. തൊട്ട് പിറകില്‍ 63,200 പേരുമായി സിറിയന്‍ തൊഴിലാളികളും എട്ടാം സ്ഥാനത്തായി 40,100 തൊഴിലാളികളുമായി നേപ്പാളികളുമാണുള്ളത്. 25,200 ജോർദാനികളും  20,300 ഇറാനികളും രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News