താമസ വിലാസങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് പബ്ലിക്ക് അതോററ്റി ഫോർ സിവിൽ ഇൻഫർമേഷൻ

  • 07/02/2022

കുവൈത്ത് സിറ്റി : താമസ വിലാസങ്ങൾ മാറുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍  അധികൃതരെ അറിയിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇത് സംബന്ധമായ നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ്‌ പുതിയ നടപടിയെന്നാണ് കരുതപ്പെടുന്നത് .വ്യാജ വിലാസങ്ങളെ തടയുന്നതിനായി  ഹോം അഡ്രസ്സ് മാറ്റുന്നതിന് നേരത്തെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.  

അതിനിടെ  യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍  പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പാസി അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് സർക്കാർ സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് പാസി അധികൃതര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കാർഡ് വിതരണത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായി പാസി അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News