സം​ഗീത നിശകൾ തിരകെ വരുന്നു; ആഘോഷിക്കാൻ ഒരുങ്ങി കുവൈത്ത്

  • 08/02/2022

കുവൈത്ത് സിറ്റി: അടുത്ത മാസം രാജ്യത്ത് തുടർച്ചയായ സം​ഗീത നിശകൾ നടത്തുമെന്ന് പ്രധാന ആർട്ടിസ്റ്റിക്ക് കമ്പനികൾ വെളിപ്പെടുത്തി. അസാല നസ്രി, റാഷിദ് അൽ മജീദ്, മജീദ് അൽ മുഹാൻജിസ് തുടങ്ങിയ പ്രമുഖർ ഈ നിശകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷകൾ. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സം​ഗീത നിശകളുടെ വേദികളും പങ്കെടുക്കുന്ന കലാകാരന്മാരുടെ വിവരങ്ങൾ പ്രൊഡക്ഷൻ കമ്പനികൾ പുറത്ത് വിടുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, കൊവിഡ് മഹമാരിയുടെ വരവിന് ശേഷമുള്ള ആദ്യ പൊതു സം​ഗീത നിശ വെള്ളിയാഴ്ച കുവൈത്ത് മോട്ടോസ്പോർട്ട് സിറ്റിയിൽ നടക്കും. എമിറേറ്റി ആർട്ടിസ്റ്റ് ഷമ്മ ഹംദാൻ, ആർട്ടിസ്റ്റ് ബദർ അൽ ഷുഐബി, റാപ്പർ ഡഫി എന്നിവർക്കൊപ്പം കുവൈത്ത് മിയാമി ബാൻഡിലെ ഓരോ അംഗങ്ങളും ചേർന്നാണ് വേദിയിൽ മാന്ത്രിക സം​ഗീതം സൃഷ്ടിക്കുക. എല്ലാ ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് സം​ഗീത നിശയുടെ വേദിയിൽ ഒരുക്കങ്ങൾ അതിവേ​ഗത്തിൽ മുന്നോട്ട് പോവുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News