ഒമിക്രോണിന്റെ കടുത്ത ഘട്ടത്തെ അതിജീവിച്ചതായി അൽ ജറാല്ലാഹ്

  • 08/02/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം നിരീക്ഷിക്കുമ്പോൾ ഒമിക്രോൺ തരം​ഗത്തിന്റെ ഏറ്റവും കടുത്ത ഘട്ടം അവസാനിച്ചതായാണ് വ്യക്തമാകുന്നതെന്ന് കൊറോണ ഉപദേശക കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറാല്ലാഹ്. മഹാമാരിയുടെ തരംഗം കുറയുന്നതിന്റെ സൂചനകളിൽ സ്ഥിരതയുള്ളതിനാൽ  പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മഹമാരി അവസാനിച്ചിട്ടില്ലെന്നും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ഓർമ്മിപ്പിച്ച അൽ ജറാല്ലാഹ് കൊവിഡ് സാഹചര്യം മെച്ചപ്പെട്ടെങ്കിലും ജാഗ്രത ആവശ്യമാണെന്നും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News