കുവൈത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധ പിസിആർ ടെസ്റ്റ് നിബന്ധന റദ്ദാക്കുവാന്‍ ആലോചന.

  • 08/02/2022

കുവൈത്ത് സിറ്റി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടര്‍ന്ന്  കുവൈത്തില്‍ പ്രവേശിക്കുന്ന  എല്ലാ യാത്രക്കാർക്കും ഏര്‍പ്പെടുത്തിയ പിസിആർ ടെസ്റ്റ് നിബന്ധന  റദ്ദാക്കുവാന്‍  കൊറോണ എമർജൻസി കമ്മിറ്റിക്ക്  ശുപാർശ സമർപ്പിച്ചിതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഒരാഴ്ചത്തെ  ഹോം ക്വാറന്റൈൻ നിര്‍ബന്ധമാക്കുവാനും നീക്കമുണ്ട്. അതോടപ്പം രാജ്യത്തേക്ക് എത്തിച്ചേരുമ്പോൾ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈനില്‍ നിന്നും പുറത്ത് കടക്കുന്ന നിലവിലെ സ്ഥിതി തുടരുമെന്നാണ് സൂചനകള്‍. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News