യാത്രയ്ക്കും മടങ്ങിവരവിനും കൂടി ഒരു പി സി ആർ പരിശോധന മതിയാകും; DGCA

  • 09/02/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് യാത്ര നടത്തി അതേ പി സി ആർ സർട്ടിഫിക്കേറ്റിൽ തന്നെ മടങ്ങിയെത്തുന്നതിനുള്ള അനുമതിയായതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കുവൈത്തിൽനിന്ന് പിസി ആർ സാംപിൾ എടുത്ത് 72 മണിക്കൂറിനുള്ളിൽ യാത്ര ചെയ്ത് മടങ്ങിയെത്തുന്നവർക്ക് ഒരു പരിശോധന മാത്രം മതിയാകുമെന്നാണ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയത്. അതേ സമയം രാജ്യത്ത് 3989 പേർക്ക് കൂടെ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിക്കപ്പെട്ടവരുടെ എണ്ണം 587,102 ആയി.

5022 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ കൊവിഡിനെ അതിജീവിച്ചവരുടെ എണ്ണം 532,926 ആണ്. 90.7 ആണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ചുള്ള രണ്ട് മരണങ്ങൾ കൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാരാരി മൂലം രാജ്യത്ത് ജീവൻ പൊലിഞ്ഞവരുടെ എണ്ണം 2,513 ആയി ഉയർന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News