യുപിയിൽ രണ്ടാംഘട്ട വോട്ടെടുപ്പ്, പരസ്യപ്രചാരണം ഇന്നവസാനിക്കും

  • 11/02/2022

ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. യുപിയിലെ കനൗജിൽ നടക്കുന്ന പ്രചരണത്തിൽ വൈകിട്ട് മൂന്നരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ന് ബറേലിയൽ റോഡ് ഷോ നടത്തും. 14 നാണ് മൂന്നിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഗോവയിൽ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ രണ്ടാംഘട്ടത്തിൽ 9 ജില്ലകളിലെ 55 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കും.

ആദ്യഘട്ടം പിന്നിടുമ്പോൾ തന്നെ മത്സരം പൂർണമായും സമാജ്‌വാദി പാർട്ടിയും ബിജെപിയും തമ്മിൽ മാത്രമായി കഴിഞ്ഞു. കർഷകപ്രതിഷേധം നിലനിൽക്കുന്ന പടിഞ്ഞാറൻ യുപിയിലെ മത്സരത്തിന് ശേഷം രണ്ടാംഘട്ടത്തിലേക്ക് എത്തുമ്പോൾ എസ്പിക്കും ബിജെപിക്കും ചങ്കിടിപ്പ് ഏറുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള രണ്ടാഘട്ടത്തിലും യാദവ ശക്തികേന്ദ്രമായ മൂന്നാം ഘട്ടത്തിലുമെല്ലാം പരമാവധി സീറ്റ് പിടിച്ചെടുക്കുകയാണ് അഖിലേഷ് യാദവിൻറെ ലക്ഷ്യം. 

2017 ലെ ഭരണവിരുദ്ധ വികാരത്തിനിയിലും 15 സീറ്റ് നേടാൻ രണ്ടാംഘട്ട തെരഞ്‌ഞെടുപ്പ് നടക്കുന്ന മേഖലകളിൽ സമാജ്‌വാദി പാർട്ടിക്ക് കഴിഞ്ഞിരുന്നു. ദളിത് ഒബിസി വിഭാഗങ്ങളിലെയും ന്യൂനപക്ഷവിഭാഗങ്ങളിലെ പിന്തുണ സമാജ്‌വാദി പാർട്ടിക്ക് ഉറപ്പിക്കാനായോയെന്ന് രണ്ടോ മൂന്നോ ഘട്ടങ്ങളിൽ തന്നെ വ്യക്തമാകും.

Related News