കുവൈത്തിന് പുറത്ത് ആറ് മാസത്തിൽ കൂടുതൽ; വർക്ക് പെർമിറ്റ് റദ്ദാക്കുന്ന സംവിധാനം വീണ്ടും വരുന്നു

  • 12/02/2022

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്ത് ആറ് മാസത്തിൽ കൂടുതൽ കഴിയുന്നവരുടെ വർക്ക് പെർമിറ്റുകൾ സ്വയമേ റദ്ദാകുന്ന സംവിധാനം വീണ്ടും നടപ്പിലാക്കാൻ കുവൈത്ത്. ആർട്ടിക്കിൾ 22 (ആശ്രിത വിസ), ആർട്ടിക്കിൾ 18 (സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ), ആർട്ടിക്കിൾ 24 (സെൽഫ് സ്‌പോൺസർ) തുടങ്ങിയ വിഭാഗങ്ങൾക്കാണു നിയമം ബാധകമാക്കാൻ ആഭ്യന്തര മന്ത്രാലയം  ആലോചിക്കുന്നത്‌.

ആഭ്യന്തര മന്ത്രാലയം ഈ വിഷത്തിലെ കൃത്യമായ തീയതികൾ ഉടൻ പ്രഖ്യാപിക്കും. ജൂണിലെ ക്ലാസ് കഴിഞ്ഞ് പിന്നീട് സെപ്റ്റംബറിൽ  മാത്രം ആരംഭിക്കുന്നതിനാൽ പ്രവാസി സർവകലാശാലാ വിദ്യാർത്ഥികൾക്ക് അവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഒരു തടസ്സവുമില്ലെന്നും മതിയായ സമയം ലഭിക്കുമെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

നിലവിൽ രാജ്യത്തിന് പുറത്തുള്ളവർക്ക് റെസിഡൻസി പെർമിറ്റ് ഓൺലൈൻ പുതുക്കാൻ സംവിധാനമുണ്ട്. രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെടുന്ന അവസ്ഥയിൽ ഈ നടപടിക്രമം മാറ്റാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News