മധ്യവയസ്കനെ കൊലപ്പെടുത്തി ഏഴാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു; ഭാര്യയും മകനും അറസ്റ്റില്‍

  • 12/02/2022

മുംബൈ: മുംബൈയില്‍ 54കാരനെ കൊലപ്പെടുത്തി ഏഴാം നിലയില്‍ നിന്ന് മൃതദേഹം താഴേക്കെറിഞ്ഞ സംഭവത്തില്‍ ഭാര്യയും മകനും അറസ്റ്റില്‍. മുംബൈ അംബോലി പ്രദേശത്താണ് സംഭവം ഉണ്ടായത്. 

ശന്തനുകൃഷ്ണ ശേഷാദ്രി എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ ഭാര്യക്കെതിരെയും മകനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു. ശന്തനുകൃഷ്ണ ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യയും മകനും പോലീസിനോട് പറഞ്ഞത്. നേരത്തെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും ഇവര്‍ പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇവര്‍ കള്ളം പറയുകയാണെന്ന് വ്യക്തമായി. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍റെ നിഗമനം.

Related News