'ഭൂമിയെ പോലെയുള്ള' 60 ഗ്രഹങ്ങൾ'; കണ്ടെത്തലുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

  • 13/02/2022

ഇന്ത്യന്‍ ശാസത്രജ്ഞര്‍ ഭൂമിയെ പോലെയുള്ള 60 ഗ്രഹങ്ങള്‍ കണ്ടെത്തി. ആര്‍ട്ടിഫിഷ്യല്‍ ടെക്നോളജി ഉപയോഗിച്ചാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞരുടെ ഈ നേട്ടം. 5000 ഗ്രഹങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് 60-ഓളം ഭൂമിയെപ്പോലെ വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്.


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിയ പഠനമനുസരിച്ച്. സയന്‍സ് ആന്‍ഡ് ടെക്നോളജി, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, ഗോവയിലെ ബിറ്റ്സ് പിലാനിയിലെ ജ്യോതിശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് ഈ നേട്ടം കൈവരിച്ചത്. ഉയര്‍ന്ന സാധ്യതയുള്ള വാസയോഗ്യമായ ഗ്രഹങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നതാണ് ഈ രീതി.

സ്ഥിരീകരിച്ച 5000 ത്തില്‍ 60 വാസയോഗ്യമായ ഗ്രഹങ്ങളുണ്ട്, കൂടാതെ ഏകദേശം 8000 ഗ്രഹങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുമായി ഇവയുടെ സാമ്യം കണക്കിലെടുത്താണ് വിലയിരുത്തല്‍. 'ആയിരക്കണക്കിന് ഗ്രഹങ്ങളില്‍ വാസയോഗ്യമായ ഒരേയൊരു ഗ്രഹമായ ഭൂമിയെ ഉപയോഗിച്ചാണ് സമാനമായ 'അനോമലി ഡിറ്റക്ഷന്‍ രീതികളാല്‍ ഇത്തരത്തിലെന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ എന്ന് ഞങ്ങള്‍ പര്യവേക്ഷണം ചെയ്തു,' ബിറ്റ്‌സ് പിലാനിയിലെ ഡോ. സ്നേഹാന്‍ഷു സാഹ പറഞ്ഞു.

കണ്ടെത്തിയ ധാരാളം എക്‌സോപ്ലാനറ്റുകള്‍ക്കൊപ്പം, ഗ്രഹങ്ങളുടെ പാരാമീറ്ററുകള്‍, തരങ്ങള്‍, ജനസംഖ്യ, ആത്യന്തികമായി, വാസയോഗ്യമായ സാധ്യതകള്‍ എന്നിവ തരംതിരിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ ആ അപൂര്‍വ അസാധാരണ സംഭവങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിന് മണിക്കൂറുകള്‍ ചെലവേറിയ ടെലിസ്‌കോപ്പ് സമയമാണ് നീക്കിവച്ചത്. ആയിരക്കണക്കിന് ഗ്രഹങ്ങളെ മാനുവലായി സ്‌കാന്‍ ചെയ്യുകയും ഭൂമിയോട് സാമ്യമുള്ള ഗ്രഹങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നത് മടുപ്പിക്കുന്ന ജോലിയാണ്. വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഫലപ്രദമായി ഉപയോഗിക്കാം.

Related News