യാത്രാ ഇളവുകൾ പൗരന്മാർക്കും താമസക്കാർക്കും ബാധകമെന്ന് സിവിൽ ഏവിയേഷൻ

  • 17/02/2022

കുവൈത്ത് സിറ്റി: യാത്രകൾ സംബന്ധിച്ച് അടുത്ത് വന്ന മന്ത്രിസഭാ തീരുമാനങ്ങൾ പൗരന്മാർക്കും താമസക്കാർക്കും ബാധകമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ ്റിയിച്ചു. അടുത്ത ഞായറാഴ്ച മുതലാണ് ഈ നിർദേശങ്ങൾ നടപ്പാക്കി തുടങ്ങുന്നത്. ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് കുവൈത്ത്. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച്, പ്രത്യേകിച്ച് ​ഗാർഹിക തൊഴിലാളികുടെ കാര്യങ്ങളിൽ നിരവധി സംശയങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ പ്രതികരിച്ചത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പ്രാഥമികമായി ലക്ഷ്യമിടുന്നത് യാത്രക്കാരുടെയും എയർപോർട്ട് ജീവനക്കാരുടെയും സുരക്ഷയാണ്. പ്രത്യേകിച്ചും ഇന്നലെ മുതൽ ദേശീയ അവധിക്കാല യാത്രകൾ ആരംഭിച്ചതോടെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ നിർദേശിച്ചു. അതേസമയം, ​ഗാർഹിക തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

​ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് വരുന്നതിന് സലാമ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നും മൂന്ന് പിസിആർ പരിശോധനയ്ക്കുള്ള ഫീസും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനുള്ള ഫീസും അടയ്ക്കണമെന്നാണ് പ്രാദേശിക റിക്രൂട്ട്മെന്റ് ഓഫീസുകൾ പറയുന്നത്. ഇന്നലെ വരെ ഈ വിഷയത്തിൽ നിർദേശങ്ങൾ ഒന്നും തന്നെ ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News