കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയലും; കുവൈത്തിന്റെ ശ്രമങ്ങളെക്കുറിച്ച് യുഎസ് ട്രഷറി ചർച്ച ചെയ്യുന്നു

  • 17/02/2022

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടുന്ന മേഖലകളിൽ രാജ്യത്തിന്റെ ശേഷി ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിശ്രമങ്ങളെയും കുറിച്ച് കുവൈത്തിന്റെ ചുമതലയുള്ള  യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിനിധി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ചർച്ച ചെയ്യും. ഈ വിഷയങ്ങളിൽ ഉൾപ്പെട്ടവർക്ക് കടുത്ത പിഴ ചുമത്താനാണ് നിർദേശം. മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ ചർച്ച നടത്തുന്ന സുപ്രധാന സർക്കാർ ഏജൻസികളിലൊന്ന് സാമൂഹികകാര്യ മന്ത്രാലയമാണ്. 

അംഗീകൃത ചാരിറ്റബിൾ ബോഡികളുടെയും മറ്റും പ്രവർത്തനങ്ങളുടെ തുടർനടപടികളും മേൽനോട്ടവും നിയമപരമായി സാമൂഹികകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്നത് കൊണ്ടാണിത്. ധനകാര്യ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ഏജൻസികൾ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുടെ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ മുന്നേറ്റം നടത്തിയെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Related News