കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞു.

  • 17/02/2022

കുവൈത്ത്സിറ്റി : രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.ഇതുവരെയായി 8,30000 പൗരന്മാരും വിദേശികളും മുന്നാം ഡോസ് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 85 ശതമാനം രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചവരാണ്. വാക്സിന്‍ നിരക്ക് ഉയര്‍ന്നത് തീവ്രപരിചരണ വിഭാഗത്തിലും ആശുപത്രിയിലെ  കോവിഡ് വാര്‍ഡുകളിലും തിരക്ക് കുറയ്ക്കുന്നതിന് കാരണമായതായി അധികൃതര്‍ അറിയിച്ചു.

വിട്ടുമാറാത്തരോഗങ്ങളും രോഗ പ്രതിരോധ ശേഷി കുറഞ്ഞതുമായ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്നേസിഷൻ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ അനുസരിച്ച് തുടരുന്നതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. 5 മുതൽ 11 വയസ്സുവരെയുള്ള 300-ലധികം കുട്ടികൾ ബുധനാഴ്ച രാവിലെ വാക്സിൻ സ്വീകരിച്ചതായും വാക്‌സിനേഷൻ സെന്ററിൽ ഇന്നലെ മാത്രമായി  മൂവായിരത്തോളം പേർ ബൂസ്റ്റർ ഡോസിന് എത്തിയിരുന്നതായുംഅധികൃതര്‍ പറഞ്ഞു.

കുട്ടികൾക്കും മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്. വാക്സിനേഷന്‍ രജി സ്റ്റര്‍ ചെയ്‌താല്‍ ഷെഡ്യൂള്‍  സന്ദേശം മാതാപിതാക്കളുടെ ഫോൺ നമ്പറിൽ ടെക്സ്റ്റ്‌ മേസേജായി ലഭിക്കും. അതിനിടെ അടച്ചിട്ടതോ തുറന്നതോ ആയ സ്ഥലങ്ങളിലും  പബ്ലിക് ട്രാന്‍സ്പോര്‍ട്ട് , പള്ളികൾ, വാണിജ്യ മാളുകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ തുടരേണ്ടതില്ലെന്ന് ആരോഗ്യസ്രോതസ്സുകൾ വ്യക്തമാക്കി.

Related News