വെള്ളിയാഴ്ചയും ഞായറാഴ്ചയും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

  • 17/02/2022

കുവൈത്ത് സിറ്റി : രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയും  ഞായറാഴ്ചയും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്ക് ഭാഗത്തേക്ക് കാറ്റ് വീശുമെന്നും റൈൻ ഫോർകാസ്റ്റിംഗ് ഡിപ്പാർട്ട്‌മെന്റ് തലവൻ യാസർ അൽ ബലൂഷി പറഞ്ഞു . 

വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ വീശുവാന്‍ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ  പരമാവധി  താപനില 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയില്‍ താപനില താപനില 11 മുതൽ 13 ഡിഗ്രി സെൽഷ്യസിനുമിടയിൽ ആയിരിക്കുമെന്നും  വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News