കോവിഡ് ഇളവുകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍ വരും. വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്കുള്ള കുവൈത്തിലേക്കുള്ള പ്രവേശനം സ്വദേശികള്‍ക്ക് മാത്രം.

  • 17/02/2022

കുവൈത്ത് സിറ്റി : കോവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍ വരും. ഇത് സംബന്ധമായ സര്‍ക്കുലര്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന  എയർലൈനുകൾക്ക് നല്‍കിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്. അതിനിടെ വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്കുള്ള കുവൈത്തിലേക്കുള്ള  പ്രവേശനം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.

ഇതോടെ രാജ്യത്തേക്ക് പുറത്തേക്ക് പോകുവാന്‍ വിദേശികള്‍ക്ക് വാക്സിനേഷന്‍ ആവശ്യമില്ലെങ്കിലും പ്രവേശിക്കുവാന്‍ കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിക്കണം. രാജ്യത്തേക്ക് വരുന്ന വാക്സിന്‍ സ്വീകരിക്കാത്ത കുവൈതികള്‍ 72 മണിക്കൂർ മുമ്പ് എടുത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News