ആഭ്യന്തര മന്ത്രാലയത്തിലെ സ്ഥിതി വിവരകണക്കുകള്‍ പുറത്ത് വിട്ട് കുവൈത്ത് സര്‍ക്കാര്‍

  • 17/02/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19,478 പേരെ പോലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിലുടത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധമായ കണക്കുകള്‍ മന്ത്രാലയം പുറത്തുവിട്ടത്. ഇതില്‍ 3,484 പേര്‍ ക്രിമിനലുകളും 2,583 പേര്‍ താമസ നിയമ ലംഘകരും 358 പേര്‍ വ്യാജ മദ്യകേസിലും 3,089 പേര്‍ മയക്കുമരുന്ന് കേസിലും 1,041 പേർ സ്പോണ്‍സരില്‍ നിന്ന് ഒളിച്ചോടിയവരും 7,301 പേർ തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കാത്തവരുമാണെന്ന് പ്രാദേശിക പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഗതാഗത വകുപ്പിന്‍റെ നേതൃത്വത്തില്‍ 1,657 വാഹനങ്ങൾ പിടിച്ചെടുക്കുകയും 66,284 ട്രാഫിക് ഫൈനുകള്‍ ഈടാക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. വികലാംഗർക്ക് സംവരണം ചെയ്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്‌ത 103 വാഹങ്ങള്‍ക്ക് പിഴ നല്‍കിയാതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തത് ക്യാപിറ്റൽ ഗവർണറേറ്റിലാണ്. തൊട്ടുപിറകില്‍ ഹവല്ലി ഗവർണറേറ്റും ഫർവാനിയ ഗവർണറേറ്റും ജഹ്‌റ ഗവർണറേറ്റുമാണ് ഉള്ളത്. 414 പണമിടപാട് കേസുകളും 661 ചെക്ക് കേസുകളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

Related News