വാങ്ങി അഞ്ച് ദിവസം വരെ ഉത്പന്നം ഉപഭേക്താവിന് തിരികെ നൽകാം

  • 17/02/2022


കുവൈത്ത് സിറ്റി: സാങ്കേതിക തകരാർ ഉണ്ടായാൽ നിയമപ്രകാരം വാങ്ങുന്ന തീയതി മുതൽ അഞ്ച് ദിവസത്തിനകം ഉത്പന്നങ്ങൾ തിരികെ നൽകാനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് വ്യക്തമാക്കി. ആഭരണങ്ങൾ, വാച്ചുകൾ, വസ്ത്രങ്ങൾ, വിവാഹ വസ്ത്രങ്ങൾ, ഗ്ലാസുകൾ, പെർഫ്യൂമുകൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. പർച്ചേസ് ഇൻവോയ്‌സിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഉച്പന്നം തിരികെ നൽകണമെന്ന നിബന്ധനയില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

Related News