കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും; യുഎസ് കുവൈത്തിനെ നിരീക്ഷിക്കും

  • 18/02/2022


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം സംബന്ധിച്ച കുവൈത്തിലെ ഇടപാടുകൾ നിരീക്ഷിച്ച് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരെ പോരാട്ടത്തിൽ രാജ്യത്തിന്റെ ശേഷി ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിശ്രമങ്ങളെയും കുറിച്ച് കുവൈത്തിന്റെ ചുമതലയുള്ള  യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിനിധി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ചർച്ച ചെയ്യും. 

ഈ വിഷയങ്ങളിൽ ഉൾപ്പെട്ടവർക്ക് കടുത്ത ശിക്ഷകൾ ചുമത്താനാണ് നിർദേശം. മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ ചർച്ച നടത്തുന്ന സുപ്രധാന സർക്കാർ ഏജൻസികളിലൊന്ന് സാമൂഹികകാര്യ മന്ത്രാലയമാണ്. ചാരിറ്റി ഇൻസ്റ്റിറ്റ്യൂഷനുകളുടെ അടക്കം പ്രവർത്തനങ്ങൾ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്നത് കൊണ്ടാണിത്. ധനകാര്യ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ഏജൻസികൾ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുടെ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ മുന്നേറ്റം നടത്തിയെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News