നായയെ ഉപയോഗിച്ച് വിദേശിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍.

  • 19/02/2022

കുവൈത്ത് സിറ്റി : വളര്‍ത്ത് നായയെ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വിദേശിയെ ഉപദ്രവിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നത്. തെരുവില്‍ കൂടി നടന്ന് പോവുകയായിരുന്ന പ്രവാസിയുടെ നേര്‍ക്ക് നായയെ കെട്ട് അയിച്ചു വിടുകയും നായയെ കണ്ട് പ്രവാസി ജീവനും കൊണ്ട് ഓടുന്നതാണ് വിഡിയോവിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോ അധികൃതര്‍ കാണുകയും തുടര്‍ന്ന് ദൃശ്യത്തില്‍ കണ്ട ആളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ട് കൊടുത്തു. 

Related News