പ്രോജക്ട് മാർക്കറ്റ്; ​ഗൾഫിൽ കുവൈത്ത് നാലാം സ്ഥാനത്ത്

  • 21/02/2022


കുവൈത്ത് സിറ്റി: ജനുവരി 13 മുതൽ ഫെബ്രുവരി 11 വരെയുള്ള കാലയളവിൽ കുവൈത്തി പ്രോജക്ട് സൂചിക 0.49 ശതമാനം ഇടിഞ്ഞ് 202 ബില്യൺ ഡോളറിലെത്തിയതായി കണക്കുകൾ. കഴിഞ്ഞ മാസം ഇത് 203 ബില്യൺ ‍ഡോളറായിരുന്നു. റീജിയണൽ പ്രോജക്ടുകളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്ന മീഡ് പ്രോജ്ക്ടാണ് കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. ​​ഗൾഫിൽ നാലാം റാങ്കാണ് കുവൈത്തിനുള്ളത്. ഒന്നാം ഖാങ്ക് സൗദി അറേബ്യക്കാണ്. 1.33 ട്രില്യൺ ഡോളർ മൂല്യമുള്ള പ്രോജക്ടുകളാണ് സൗദിക്കുള്ളത്.

യുഎഇയും ഖത്തറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യഥാക്രമം 633, 208 ബില്യൺ ഡോളർ മൂല്യമുള്ള പ്രോജക്ടുകളാണ് ഈ രാജ്യങ്ങൾക്കുള്ളത്. ഒമാൻ നാലാം സ്ഥാനത്തും ബഹറൈൻ അഞ്ചാം സ്ഥാനത്തുമാണ്. ഗൾഫ് പദ്ധതികളുടെ സൂചികയുടെ മൂല്യം 0.3 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഇത് 3.31 ട്രില്യൺ ഡോളറിലെത്തി ഏകദേശം സ്ഥിരത കൈവരിച്ചിട്ടുണ്ട്. അതേസമയം ഇതേ കാലയളവിൽ ജിസിസി മാർക്കറ്റ് സൂചിക 0.2 ശതമാനം വളർച്ച കൈവരിച്ചു. മൂല്യം ഏകദേശം 2.62  ട്രില്യൺ ഡോളറാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News