ഇന്ത്യൻ എംബസിയില്‍ സിപിആര്‍ പരിശീലനം സംഘടിപ്പിച്ചു

  • 22/02/2022

കുവൈത്ത് സിറ്റി : ഇന്ത്യൻ എംബസിയില്‍ ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിന്‍റെ സഹകരണത്തോടെ സിപിആര്‍ പരിശീലനം സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ്, ഡോ. സ്വാതി നരേന്ദ്ര ഡോംഗ്രെ, ഡോ. അഭയ് പട്വാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) പരിശീലനത്തെക്കുറിച്ചുള്ള പ്രസന്‍റേഷനും പ്രദർശനവും ഐഡിഎഫ് അംഗങ്ങൾ അവതരിപ്പിച്ചു. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ഡോക്ടർമാര്‍ മറുപടി നല്‍കി. ഐഡിഎഫ് അംഗങ്ങളുടെ സാനിധ്യത്തില്‍ മാനികിൻസിൽ ഹാൻഡ്‌സ് ഓൺ പ്രാക്ടീസ് നടത്താനുള്ള അവസരവും ഒരുക്കിയിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News