ദേശീയദിന അവധി ദിവസങ്ങളിലും വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

  • 22/02/2022

കുവൈത്ത് സിറ്റി : രാജ്യത്ത് ദേശീയ അവധി ദിവസങ്ങളിലും വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഫെബ്രുവരി 27 ഞായറാഴ്ച മുതൽ മാർച്ച് 3 വ്യാഴാഴ്ച വരെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും  വിദേശികള്‍ക്കും സ്വദേശികള്‍ക്കും കോവിഡ് വാക്സിൻ സ്വീകരിക്കാന്‍ സാധിക്കും.മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന വാക്സിനേഷൻ കേന്ദ്രങ്ങളും  അതോടൊപ്പം രാജ്യത്തുടനീളമുള്ള മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരമാവധിപേർക്ക് അതിവേഗം വാക്സിൻ നൽകുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News