കുവൈത്തിൽ കൊവിഡ് വാക്സിൻ വിൽപ്പന നടത്തുന്നത് അടക്കം സുപ്രധാന തീരുമാനങ്ങളെടുത്ത് മന്ത്രിസഭാ യോ​ഗം

  • 22/02/2022

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിൻ വിൽപ്പന നടത്തുന്നത് അടക്കം സുപ്രധാന തീരുമാനങ്ങളെടുത്ത് മന്ത്രിസഭാ യോ​ഗം. ഇന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബായുടെ അധ്യക്ഷതയിലാണ് മന്ത്രിസഭ ചേർന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ സർക്കാർ പ്രതിജ്ഞയെടുത്ത് പോലെ ജീവനക്കാർക്ക് അവരുടെ ആനുകാലിക അവധികളുടെ ഒരു ഭാഗം തുകയ്ക്ക് പകരമായി തിരികെ നൽകാനായി സിവിൽ സർവ്വീസ് നിയമം ഭേദ​ഗതി ചെയ്യാൻ ധാരണയായിട്ടുണ്ട്. 

ഭേദഗതികൾ നടപ്പിലാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ക്രമീകരിക്കുന്നതിന് സിവിൽ സർവീസ് കൗൺസിലിനെയും ചുമതലപ്പെടുത്തി. ഇക്കാര്യം നടപ്പിലാക്കുന്നതിനായി  സിവിൽ സർവീസ് കൗൺസിൽ ഉടൻ യോ​ഗം ചേരും. അതേസമയം, ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം 12ന് നിക്ഷേപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന അവധിക്ക് മുമ്പായി ഇത് എല്ലാവരും അക്കൗണ്ടുകളിലേക്ക് എത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News