ബാക്ടീരിയയുടെ സാന്നിധ്യം; കുവൈത്തിൽ കുഞ്ഞുങ്ങളുടെ പാൽ ഉത്പന്നങ്ങൾ മടക്കി വിളിച്ച് അധികൃതർ

  • 22/02/2022

കുവൈത്ത് സിറ്റി: ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ചില ബ്രാൻഡുകളുടെ കുഞ്ഞുങ്ങളുടെ പാൽ ഉത്പന്നങ്ങൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ മടക്കി വിളിച്ചതായി റിപ്പോർട്ട്. അമേരിക്കയിൽ നിന്ന് വന്ന ചില ബ്രാൻഡുകളുടെ പാൽ ഉത്പന്നങ്ങളിൽ ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായുള്ള ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി നെറ്റ്‌വർക്കിന്റെ (ഇൻഫോസാൻ) സെക്രട്ടേറിയറ്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ.

അധികൃതർ ഉത്പന്നങ്ങൾ നിർമ്മിച്ച കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. സിമിലാക്, എൽകെയൽ, അലിമെന്റം എന്നീ ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് തിരികെ വിളിച്ചത്. മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ശിശുക്കളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി ഇവ ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. വിപണയിൽ നിന്ന് മടങ്ങിയെത്തിയ ഉത്പന്നങ്ങൾ ഇപ്പോൾ സുലൈബിയയിലെ വെയർഹൗസിലാണ് സൂക്ഷിക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News