കുവൈത്തിൽ രോഗികളുടെ സമ്മതപത്രം നിർബന്ധമെന്ന് ആരോഗ്യ മന്ത്രി

  • 22/02/2022


കുവൈത്ത് സിറ്റി: എല്ലാ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും രോഗികളുടെ സമ്മത നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥമാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ് വ്യക്തമാക്കി. 2020 ലെ 70-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി, അവയവ മാറ്റം , സർജറി , അബോർഷൻ തുടങ്ങിയ ചികിത്സക്ക് മുൻപ്  രോഗിയുടെ അറിവോടെയുള്ള സമ്മതം നേടുന്നതിനുള്ള നയങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കാൻ സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ബാധ്യസ്ഥരാന്നെന്ന്  ആരോഗ്യ മന്ത്രി അറിയിച്ചു.

നിയമത്തിന്റെ ആർട്ടിക്കിൾ 11 ലെ വ്യവസ്ഥകൾ അനുസരിച്ച് വിവാഹിതനോ പതിനെട്ട് വയസ് തികയുകയോ ചെയ്തവരാണെങ്കിൽ സമ്മതപത്രം വാങ്ങണം. രോഗി ഇതിന് സാധിക്കാത്ത അവസ്ഥയാണെങ്കിൽ  പിതാവിൽ നിന്നോ ബാധ്യതയുള്ളയാളിൽ നിന്നോ അല്ലെങ്കിൽ സമ്മതം  ജീവിതപങ്കാളിയിൽ നിന്നോ സമ്മതപത്രം വാങ്ങണം. അല്ലെങ്കിൽ അടുത്ത ബന്ധുക്കളിൽ നിന്ന് (രണ്ടാം ഡിഗ്രി വരെ) സമ്മത പത്രം നേടണമെന്നും തീരുമാനത്തിൽ വ്യക്തമാക്കുന്നു.

രോഗത്തിന്റെ പൂർണ്ണമായ അവസ്ഥ, അതിന്റെ ഘട്ടങ്ങളും കാരണങ്ങളും.രോഗിയുടെ അവസ്ഥയനുസരിച്ച് സ്വീകരിക്കേണ്ട ഡയഗ്നോസ്റ്റിക്, ചികിൽസാ മാർഗങ്ങളും നടപടിക്രമങ്ങളും, ഓരോന്നിന്റെയും നേട്ടങ്ങളുടെയും അപകടസാധ്യതകളുടെയും പ്രസ്‌താവനയും, ഉചിതമായ ബദലുകളും ലഭ്യമായ ഓപ്ഷനുകളും മാന്യവും ലളിതവും വ്യക്തവുമായ രീതിയിൽ രോഗിയെ പരിചയപ്പെടുത്തണം. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News