അവധി ലഭിച്ചത് 10 ദിവസങ്ങൾ; കുവൈത്തിൽനിന്ന് യാത്ര ചെയ്യുക 242,000 പേർ

  • 23/02/2022

കുവൈത്ത് സിറ്റി: ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള 10 ദിവസങ്ങൾ നീണ്ട അവധിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുക 242,000ത്തിലധികം പേരായിരിക്കുമെന്ന് കണക്കുകൾ. ഇസ്താംബുൾ, കെയ്റോ, ദുബൈ, ജിദ്ദ തുടങ്ങിയവയാണ് പ്രധാനമായും ആളുകൾ തെരഞ്ഞെടുത്തിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ. ഫെബ്രുവരി 24 മുതൽ മാർച്ച നാല് വരെയാണ് അവധി. ഈ ദിവസങ്ങളിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പൗരന്മാരും പ്രവാസികളുമായി  242,000ത്തിലധികം പേർ യാത്ര ചെയ്യുക.

ഇതിൽ 55 ശതമാനം, അതായത് പൗരന്മാരും പ്രവാസികളുമായി ഏകദേശം 133,541 പേരാണ് കുവൈത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. 44 ശതമാനം പേർ, അതായത് 108,494 പേർ കുവൈത്തിലേക്ക് എത്തിച്ചേരും. ദേശീയ അവധി ദിവസങ്ങളിൽ കുവൈത്ത് വിടുന്നവരുടെ എണ്ണം രാജ്യത്തേക്ക് വരുന്നവരേക്കാൾ 23 ശതമാനം കൂടുതലാണ്. 25,047 യാത്രക്കാരുടെ വ്യത്യാസമാണ് ഈ കണക്കിലുള്ളത്. പ്രതിദിനം ശരാശരി 228 എന്ന നിലയിൽ ഈ ദിവസങ്ങളിൽ 2,280 വിമാന സർവ്വീസുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി നടക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News