സ്ത്രീകൾക്കിടയിൽ മയക്കുമരുന്ന് ഉപയോ​ഗം കൂടുന്നു; മരിക്കുന്നവരിൽ 90 ശതമാനവും കുവൈത്തിൽ

  • 23/02/2022


കുവൈത്ത് സിറ്റി: സ്ത്രീകൾക്കിടയിൽ മയക്കുമരുന്ന് ഉപയോ​ഗം കൂടുന്നതായി മുന്നറിയിപ്പ് നൽകി വിദ​ഗ്ധർ. കുവൈത്തിൽ നടന്ന നാഷണൽ കോൺഫറൻസ് ഓൺ ‍ഡ്ര​ഗ് കൺട്രോളിൽ പങ്കെടുത്ത വിദ​ഗ്ധരാണ് സാഹചര്യത്തിന്റെ ​ഗുരുതരാവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സ്ത്രീകൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെയും ആസക്തിയുടെയും ഉയർന്ന നിരക്കാണ് ഇപ്പോഴുള്ളത്. മയക്കുമരുന്ന് ഉപയോ​ഗത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം പത്തായിരുന്നു. ഇപ്പോഴത് ആറിൽ ഒന്ന് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

ന​ഗരങ്ങളിൽ അത് നാലിൽ ഒന്ന് എന്ന നിലയിലേക്കും മാറിക്കഴിഞ്ഞു. അറബ് മേഖലയിലെ യുവാക്കാൾ മയക്കുമരുന്നിന്റെ പിടിയിൽ അകപ്പെടുന്ന ​ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് നാഷണൽ കോൺഫറൻസ് ഓൺ ‍ഡ്ര​ഗ് കൺട്രോൾ പ്രസിഡന്റ് ‍ഡോ. ഹെസ്സ അൽ ഷഹീൻ പറഞ്ഞു. മയക്കുമരുന്നിന് ആസക്തരായി മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതിൽ 90 ശതമാനം കുവൈത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്റെ ഉപയോ​ഗം കുറച്ച് കൊണ്ട് വരുന്നതിനുള്ള നിർദേശങ്ങളും കോൺഫറൻസ് മുന്നോട്ട് വച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News