അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് താമസ രേഖ താല്‍ക്കാലികമായി പുതുക്കി നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രാലയം

  • 23/02/2022

കുവൈത്ത് സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികൾക്ക് താമസ രേഖ താല്‍ക്കാലികമായി പുതുക്കി നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.250 ദിനാര്‍ വാര്‍ഷിക ഫീസും 500 ദിനാര്‍ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സും ഈടാക്കി തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലായതിനെ തുടര്‍ന്നാണ്‌ റസിഡന്‍സ് താല്‍ക്കാലികമായി പുതുക്കി നല്‍കുന്നത് നിര്‍ത്തിവെക്കുന്നത്.

നേരത്തെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായതിനെ തുടര്‍ന്ന് തൊഴില്‍ പെര്‍മിറ്റ് താല്‍ക്കാലികമായി 30 ദിവസം മുതൽ 90 ദിവസം വരെ നീട്ടി നല്‍കിയത് . റസിഡൻസി ലംഘനങ്ങൾക്ക് ഓരോ ദിവസവും രണ്ട് ദിനാർ വീതം പിഴ ഈടാക്കുന്നതിൽ സര്‍ക്കാര്‍ നിന്നും ഇവരെ ഒഴിവാക്കിയിരുന്നു.

അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് വ്യവസ്ഥകൾ പാലിച്ചാൽ ഫാമിലി വിസയിലേക്ക് മാറുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. അറുപത് വയസ്സ് കഴിഞ്ഞ 62,948 പേര്‍ രാജ്യത്ത് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News