ബിൽ സലാമ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ട; ​ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസം

  • 23/02/2022

കുവൈത്ത് സിറ്റി: കുവൈത്ത് പാസഞ്ചർ, ബിൽ സലാമ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യേണ്ടെന്ന മന്ത്രിസഭാ തീരുമാനം വന്നതോടെ ആശ്വാസത്തിലായി ​ഗാർഹിക തൊഴിലാളികൾ. കൂടാതെ പുറത്ത് നിന്നുള്ള ലബോറട്ടറികൾ നൽകുന്ന പിസിആർ സർട്ടിഫിക്കേറ്റുകൾക്ക് അം​ഗീകാരം നൽകുന്നതിനായുള്ള മിനാ സംവിധാനവും ഇനി ആവശ്യമില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് സഹായമേകുന്ന ഈ നീക്കത്തിന് ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾ നന്ദി അറിയിച്ചു. കുവൈത്തിൽ റമദാനിന് മുമ്പുള്ള ഗാർഹിക തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് ഈ മേഖലയിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .

ഈ തീരുമാനമെടുത്ത മന്ത്രിസഭയ്ക്കും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കും നന്ദി അറിയിക്കുന്നതായി ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് അഫയേഴ്സ് വിദ​ഗ്ധൻ ബാസ്സം അൽ ഷമ്മാരി പറഞ്ഞു. മാർക്കറ്റിൽ പുതിയ ​ഗാർഹിക തൊഴിലാളികൾ എത്താൻ ഈ തീരുമാനം സഹായിക്കും. തൊഴിലാളി ക്ഷാമം നേരിടുന്ന നിലവിലെ സാഹചര്യങ്ങൾക്ക് ആശ്വാസവുമാകും. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് ചെലവ് വന്നിരുന്ന 240 ദിനാർ ഒഴിവാകും എന്നുള്ളതാണ് മന്ത്രിസഭാ തീരുമാനത്തിന്റെ എറ്റവും വലിയ ​ഗുണം. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News