കെന്റ് വാട്ടർ പ്യൂരിഫൈഡ് എസ്‌ക്ലൂസീവ് ഷോറൂം ഉത്ഘാടനം ചെയ്തു.

  • 23/02/2022

കുവൈത്ത് സിറ്റി : ടെക്സോൽ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അഞ്ചാമത് കെന്റ് വാട്ടർ പ്യൂരിഫൈഡ് എസ്‌ക്ലൂസീവ് ഷോറൂം ദജീജ് ലുലു ഹൈപ്പറിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്‌ഘാടനം നിർവഹിച്ചു. ടെക്സോൽ ഗ്രൂപ്പ് എം.ഡി എൽദോസ് പി ജോയ്, ചെയർമാൻ ആദിൽ യാസർ, ലുലു ഗ്രൂപ്പ് കുവൈറ്റ് ഡയറക്റ്റർ മുഹമ്മദ് ഹാരിസ്, എംബസി ഫസ്റ്റ് സെക്രട്ടറി ഡോ: വിനോദ് ഗെയ്ക്‌വാദ്, ഫാദർ ജിബു ചെറിയാൻ എന്നീവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

ഫഹാഹീൽ, സാൽമിയ, അൽ റായ്, ജലീബ് എന്നിവിടങ്ങളിൽ കെന്റിന് ബ്രാഞ്ചുകളുണ്ട്. ഈ വർഷത്തില്‍ മൂന്ന് ഷോറൂമുകൾ കൂടി പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മന്റ് അറിയിച്ചു. ഹലാ ഫെബ്രുവരിയുടെ ഭാഗമായി കെന്റ് പ്രൊഡക്ടുകൾക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാട്ടർ പ്യൂരിഫൈഡ് പ്രൊഡക്ടുകൾക്കൊപ്പം കിച്ചൻ അപ്ലയൻസസും കെന്റ് ഷോറൂമുകളിൽ ലഭ്യമാക്കുമെന്നും മാനേജ്‌മന്റ് കൂട്ടിച്ചേർത്തു.

Related News