അനാഥരെ സ്പോൺസർ ചെയ്യുന്നതിനായി രണ്ട് മില്യൺ ദിനാർ സംഭാവനയായി ലഭിച്ചു

  • 23/02/2022


കുവൈത്ത് സിറ്റി: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് വികസന, വിദ്യാഭ്യാസ മേഖലകളിൽ സുസ്ഥിരത കൈവരിക്കാൻ പദ്ധതികൾ നടപ്പാക്കുമെന്ന് അൽ നജത്ത് ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. അനാഥരെ സ്പോൺസർ ചെയ്യുന്നതിനായി ഒരു അഭ്യുദയകാംക്ഷിയിൽ നിന്ന് രണ്ട് മില്യൺ ദിനാർ സംഭാവനയായി അസോസിയേഷൻ സ്വീകരിച്ചുവെന്നും ഡയറക്ടർ ജനറൽ മുഹമ്മദ് അൽ അൻസാരി  കൂട്ടിച്ചേർത്തു.

കുവൈത്തിനകത്തും പുറത്തുമായി 12,000ത്തിലധികം അനാഥരെ അൽ നജത്ത്  സ്പോൺസർ ചെയ്യുന്നുണ്ട്. സുസ്ഥിരമായ രീതിയിൽ സ്പോൺസർഷിപ്പുകൾ മൂലമുണ്ടാകുന്ന കമ്മി നികത്തുന്നതിൽ ഈ എൻഡോവ്മെന്റ് ഒരു പ്രധാന ഘടകമായിരിക്കുമെന്നും അൽ അൻസാരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News