സ്വീഡനിൽ നിന്നെത്തിയ ഭക്ഷ്യ ഉത്പന്നങ്ങളിൽ പ്ലാസ്റ്റിക് കഷണങ്ങൾ; റിപ്പോർട്ട് പുറത്ത്

  • 23/02/2022

കുവൈത്ത് സിറ്റി: സ്വീഡനിൽ നിന്ന് കുവൈത്തിൽ എത്തുന്ന  ശീതീകരിച്ച ഭക്ഷ്യ ഉത്പന്നങ്ങളിൽ ആരോ​ഗ്യ ഹാനീകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഫർവാനിയ ആശുപത്രിയിലെ ആരോ​ഗ്യ വിഭാ​ഗം മേധാവിയുടെ പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഈ വിഷയത്തിൽ 2022 ഫെബ്രുവരി 16ന് ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി നെറ്റ്‌വർക്കിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതായി ഫർവാനിയ ആശുപത്രി ഡയറക്ടറിന് ഏഴുതിയ കത്തിൽ പറയുന്നു.

സ്വീഡനിൽ നിന്ന് വരുന്ന ഫ്രോസൺ വെജിറ്റബിൾ ബോൾ ഉത്പ്പന്നത്തിനുള്ളിൽ പ്ലാസ്റ്റിക് കഷണങ്ങളാണ്  കണ്ടെത്തിയത്. ഇത് കുവൈത്തിനുള്ളിൽ വിതരണം ചെയ്തുവെന്നുള്ള ചോദ്യമാണ് റിപ്പോർട്ടിൽ ഉന്നയിക്കുന്നത്. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോ​ഗം മൂലമുണ്ടാകുന്ന വയറ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതൊഴിവാക്കാൻ നിരീക്ഷണം ശക്തമാക്കേണ്ടത് ആവശ്യകതയാണെന്നും  സ്ഥിരീകരിച്ച കേസുകൾ ഉടനടി റിപ്പോർട്ട് ചെയ്യാനും ആശുപത്രി ഡയറക്ടറോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News