സ്വന്തം രാജ്യത്ത് ഹോട്ടലിൽ തങ്ങാൻ കുവൈത്തികൾക്ക് അനുവാദമില്ലെന്ന് റിപ്പോർട്ട്

  • 23/02/2022

കുവൈത്ത് സിറ്റി: സ്വന്തം രാജ്യത്ത് ഹോട്ടലിൽ തങ്ങാൻ കുവൈത്തികൾക്ക് അനുവാദമില്ലെന്ന് റിപ്പോർട്ട്. അതൊരു നിയമമാണോ ആചാരമാണോ പാരമ്പര്യമാണോ തീരുമാനമാണോ എന്ന് അറിയില്ലെന്നും എന്നാൽ, ഏതെങ്കിലും കാരണത്താൽ ഒരാൾക്ക് ഒരു രാത്രി ഹോട്ടലിൽ തങ്ങേണ്ടി വന്നാൽ അതിന് അനുവാദമില്ലെന്നുള്ളതാണ് കാര്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പക്ഷേ, ഇതിന്റെ കാരണം വ്യക്തമല്ല. 

അവികസിത രാജ്യങ്ങളിൽ കാണപ്പെടുന്ന തരത്തിലുള്ള നിയമങ്ങളിലൊന്നാണ് ഇതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നയങ്ങളിലൊന്നാണിത്. അതേസമയം വിദേശികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും യാതൊരു നിയന്ത്രണവുമില്ലാതെ കുവൈത്തിലെ ഒരു ഹോട്ടലിൽ താമസിക്കാൻ അനുവാദമുണ്ട്. ഇത്തരം നയങ്ങൾ ഉള്ളപ്പോൾ വിനോദ സഞ്ചാര ഭൂപടത്തിൽ കുവൈത്തിന്റെ സ്ഥാനം എവിടെയാകുമെന്നും റിപ്പോർട്ടിൽ ചോദിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News