ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയതായി കുവൈറ്റ് ഫയർഫോഴ്‌സ്

  • 23/02/2022

കുവൈത്ത് സിറ്റി : ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. എല്ലാ ഗവർണറേറ്റുകളിലുമായി 14 ളം താൽക്കാലിക ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ടെന്നും എത് അപകടവും നേരിടുവാന്‍ സേന സജ്ജമാണെന്നും ഫോഴ്‌സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ കേണൽ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.ദേശീയ ദിനാഘോഷത്തില്‍ ഉണ്ടാകാവുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ഫയർഫോഴ്‌സും പങ്കാളികളാകും. അതിനിടെ കാറുകളിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജീകരിക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News