മാർച്ച് 13 മുതൽ ആരോ​ഗ്യ മന്ത്രാലയത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ

  • 24/02/2022


കുവൈത്ത് സിറ്റി: മാർച്ച് 13 മുതൽ ആരോ​ഗ്യ മന്ത്രാലയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മാറുന്നു. ആരോ​ഗ്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാർസൗസ് അൽ റഷീദി ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിലെ തൊഴിലാളികളുടെ എണ്ണം കുറച്ച് കൊണ്ടുള്ള സിവിൽ സർവ്വീസ് ബ്യൂറോ 2022 സർക്കുലർ നമ്പർ രണ്ട് റദ്ദ് ചെയ്തുകൊണ്ടുള്ളതാണ് സർക്കുലർ. ഇന്റേണൽ മീറ്റീം​ഗുകളും കോൺഫറൻസുമെല്ലാം നടത്താൻ അനുമതി ആയിട്ടുണ്ട്.

ജീവനക്കാരുടെ ഔദ്യോ​ഗിക അവധികൾ അല്ലാതെ മറ്റ് കാര്യങ്ങളാൽ ജോലിയിൽ നിന്ന്  മാറി നിൽക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. 100 ശതമാനം ശേഷിയിൽ ജോലികൾ ആരംഭിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഒപ്പം ഫ്ലെക്സിബിൾ വർക്ക് സിസ്റ്റവും റൊട്ടേഷൻ സിസ്റ്റവും മാറ്റി ഹാജർ ഉൾപ്പെടെ ഫിം​​ഗർപ്രിന്റ് സംവിധാനത്തിലേക്ക്  മാറും. ഔദ്യോ​ഗികമായി ജോലി സമയം ഏഴ് മണിക്കൂറായിരിക്കുമെന്നും ആരോ​ഗ്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാർസൗസ് അൽ റഷീദിയുടെ സർക്കുലർ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News