കുവൈറ്റ് നാഷണൽ ഡേ, വിമാന ടിക്കറ്റ് കിട്ടാനില്ല; റിസർവേഷൻ പൂർണമായെന്ന് ടൂർ കമ്പനികൾ

  • 24/02/2022


കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങൾ വന്നതിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാലായതോടെ യാത്രാ ഡിമാൻഡ് കുത്തനെ കൂടി. മാർച്ച് ആറ് വരെ വലിയ തോതിൽ യാത്രാ ആവശ്യകതകൾ കൂടിയിട്ടുണ്ട്. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവ്വീസുകളിലെ സീറ്റുകളുടെ റിസർവേഷൻ പൂർണണമായതായും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾ അറിയിച്ചു.

കുവൈത്തിലും മറ്റ് രാജ്യങ്ങളിലും ക്വാറന്റൈൻ ആവശ്യമില്ലെന്നുള്ള തീരുമാനം വന്നതാണ് യാത്രാ ആവശ്യകതകൾ വർധിക്കാനുള്ള പ്രധാന കാരണം. ദേശീയ അവധി ദിവസങ്ങൾ കൂടെ വന്നതോടെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രത്യേകം വിമാന സർവ്വീസുകളും ചാർട്ട് ചെയ്തിട്ടുണ്ട്. ലണ്ടൻ, ദുബൈ, കെയ്റോ, സൗദി അറേബ്യ തുടങ്ങിയിടങ്ങളിലേക്കാണ് അഡീഷണൽ സർവ്വീസുകൾ അനുവദിച്ചിട്ടുള്ളത്. അതേസമയം, ഡിമാൻഡ് വർധിച്ചതും ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യത്തിലും നിരക്ക് 200 ശതമാനം വർധിച്ചതായും ട്രാവൽ ഓഫീസുകൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News