കുവൈത്തിന്റെ ദേശീയ അവധി ദിനങ്ങൾക്കിടെ ഒറ്റപ്പെട്ട മഴ‌യ്ക്ക് സാധ്യത

  • 24/02/2022

‌കുവൈത്ത് സിറ്റി: ഫെബ്രുവരി 24, 25 തീയതികളിൽ പകൽ ചൂടുള്ളതും രാത്രിയിൽ തണുപ്പുള്ളതും ആയ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഫഹദ് അൽ ഒട്ടെയ്ബി അറിയിച്ചു. അതേസമയം, ദേശീയ അവധി ദിനങ്ങളിലെ രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പകൽ സമയത്ത് 31 ഡി​ഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് താപനില നില ഉയരും.

രാത്രിയിൽ 15 ഡി​ഗ്രി സെൽഷ്യസിലേക്ക് താപനില താഴും. മണിക്കൂറിൽ 12 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ തെക്ക് നിന്ന് കിഴക്കൻ ഭാ​ഗത്തേക്കാണ് കാറ്റ് വീശുക. ശനിയാഴ്ചയെ മഴയ്ക്കും ഇടിമിന്നലിനുമുള്ള സാധ്യത ക്രമേണ കുറയും, പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞത് 15 ഡിഗ്രി സെൽഷ്യസിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച താപനില പരമാവധി 26 ഡിഗ്രി സെൽഷ്യസിലേക്കും 11 ഡിഗ്രി സെൽഷ്യസിലേക്കും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News