യൂം അൽ ബഹാർ പൈതൃക ഗ്രാമം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.

  • 24/02/2022

കുവൈത്ത് സിറ്റി : യൂം അൽ ബഹാർ പൈതൃക ഗ്രാമം ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് അറേബ്യൻ ഗൾഫിന്റെ തീരത്തിന് അടുത്തുള്ള പൈതൃക ഗ്രാമം സന്ദര്‍ശകര്‍ക്ക് വേണ്ടി തുറക്കുന്നത്. പാര്‍ലിമെന്റ് മന്ദിരത്തിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന യൂം അൽ ബഹാർ ഉച്ചയ്ക്ക് 1:00 മുതൽ രാത്രി 11:00 വരെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. രാജ്യത്തിന്‍റെ സംസ്കാരവും ചരിത്രവും പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകള്‍ ഗ്രാമത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പഴയ തലമുറകൾ അവരുടെ യാത്രകൾക്കായി ഉപയോഗിച്ചിരുന്ന വിവിധതരം ഡൈവിംഗ്, ട്രാവൽ ബോട്ടുകളും രാജ്യത്തിന്‍റെ പുരാതന സമുദ്ര പൈതൃകത്തെ കുറിച്ചുള്ള വിവരണങ്ങളും ഗ്രാമത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. കരകൗശല വസ്തുക്കളും പൈതൃക വസ്തുക്കളും വിൽക്കുന്ന കടകളും ഹോട്ടലുകളും ഗ്രാമത്തില്‍ ലഭ്യമാണ്. 

Related News