കുവൈത്ത് പതാകയുമായി സ്കൈ ഡൈവ് ചെയ്ത് ചരിത്രം സൃഷ്ടിച്ച് അൽ റൂബയാൻ

  • 24/02/2022

കുവൈത്ത് സിറ്റി: കുവൈത്തിന്റെ 800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വലിയ പതാകയുമായി 13,000 അടി ഉയരത്തിൽ നിന്ന് കുതിച്ച് വലിയ നേട്ടം സ്വന്തമാക്കി സ്കൈ ഡൈവിംഗ് ചാമ്പ്യനും കുവൈത്ത് സ്കൈഡൈവ് സെന്റർ സ്ഥാപകനുമായ ഇബ്രാഹിം അൽ റുബയാൻ. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് മഹത്വവും അഭിമാനവും വാനോളമെന്ന മുദ്രാവാക്യമുയർത്തിയാണ് അൽ റൂബയാൻ സ്കൈ ഡൈവ് ചെയ്തത്.  കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദിനും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനും കുവൈത്ത് ജനതയ്ക്കും ഈ നേട്ടം സമർപ്പിക്കുന്നതായി അൽ റൂബയാൻ പറഞ്ഞു.

എയർ ഷോകൾ ഉൾപ്പെടെ നടത്തുന്ന കുവൈത്ത് സ്കൈഡൈവ് ടീമിന്റെ സാങ്കേതിക വിദ​ഗ്ധരുമായി ചേർന്നാണ് 40 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള കുവൈത്തിന്റെ ഏറ്റവും വലിയ പതാകയുമായി ആകാശത്ത് നിന്നുള്ള കുതിച്ചു ചാട്ടം വിജയകരമാക്കിയത്. മുൻകൂട്ടിയുള്ള വലിയ തയാറെടുപ്പുകൾക്ക് ശേഷമാണ് ഇത്തരം പ്രകടനങ്ങൾ നടത്തുന്നത്. കുവൈത്ത് സ്കൈ ഡ്രൈവ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ച ശേഷം വലിയ പിന്തുണ നൽകുന്ന അതോറിറ്റികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News