ദേശീയ ദിനവും വിമോചന ദിനവും; ആഘോഷത്തിലാറാടി കുവൈത്ത്

  • 25/02/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷമായി നഷ്ടപ്പെട്ട ദേശീയ ദിനാഘോഷങ്ങൾ വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷം കുവൈത്തിൽ അലയടിക്കുന്നു. ഇന്നും നാളെയുമാണ് ദേശീയ അവധി ദിവസങ്ങൾ. കുവൈത്തി പൗരന്മാർക്കാപ്പം താമസക്കാരുടെയും ഹൃദയങ്ങളിൽ ദേശീയ ദിനത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. വർഷങ്ങൾ കടന്നു പോകുമ്പോഴും തലമുറകൾ പിന്നിടുമ്പോഴും അതിന്റെ പകിട്ട് മങ്ങുന്നേയില്ല. ഓരോ വർഷവും രാജ്യത്തിനകത്തും പുറത്തുമായി വലിയ ആഘോഷങ്ങൾ ഈ വേളയിൽ സംഘടിപ്പിക്കപ്പെടുന്നു.

ദേശീയ ദിനാഘോഷത്തിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ വന്നത് ഇത്തവണത്തെ ആഘോഷത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്. എല്ലാ ഗവർണറേറ്റുകളിലും ആഘോഷ പ്രവർത്തനങ്ങൾ സജീവമാണ്. ഒപ്പം സന്ദർശകർക്കായി കുവൈത്ത് വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. തെരുവുകളും സ്ക്വയറുകളിലുമെല്ലാം അലങ്കരിച്ചും ടവറും ചരിത്രസ്മാരകങ്ങളുമെല്ലാം തുറന്നും ആഘോഷങ്ങൾ ഏറ്റവും മികച്ചതാക്കിയിട്ടുമുണ്ട് കുവൈത്ത്. അതേസമയം, ആരോ​ഗ്യ സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതോടെയാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ട് വന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News