കലണ്ടറിൽ പ്രത്യേകതയുള്ള ദിനം; 22.2.22ന് കുവൈത്തിൽ വിവാഹിതരായത് 335 പേർ

  • 25/02/2022


കുവൈത്ത് സിറ്റി: കലണ്ടുറുകളിലെ പ്രത്യേകതയുള്ള തീയതികൾ വിവാഹമടക്കമുള്ള ആഘോഷത്തിനായി തെരഞ്ഞെടുക്കുന്നവർ നിരവധിയാണ്. ഈ മാസം മാത്രം അത്തരത്തിൽ പ്രത്യേക ദിവസങ്ങൾ തെരഞ്ഞെടുക്കുന്നവർക്ക് രണ്ട് ദിനങ്ങളാണ്. ഫെബ്രുവരി രണ്ടിനും 22നും (palindrome and ambigram date) ഇങ്ങനെ നിരവധി വിവാഹങ്ങളാണ് കുവൈത്തിൽ നടന്നത്. 2022 ഫെബ്രുവരി രണ്ടിന് 118 കുവൈത്തി പൗരന്മാർ വിവാഹിതരായെന്ന് ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു. 22/2/2022ന് 54 പേർ വിവാഹിതരായെന്ന് നീതികാര്യ മന്ത്രാലയത്തിലെ ഷരിയ ഡോക്ക്യുമെന്റേഷൻ വിഭാ​ഗം ഡയറക്ടർ ഡോ. ഫഹദ് അൽ ദഐൻ പറഞ്ഞു.

ഇതിൽ 29 പേർ കുവൈത്തി സ്ത്രീകളും  ആറ് പൗരന്മാരുമാണ് ഉള്ളത്. ഒപ്പം ആറ് വിദേശികളും ഈ ദിവസം വിവാഹത്തിനായി തെരഞ്ഞെടുത്തു. അതേസമയം, ഈ ദിവസം അഡ്മിനിസ്ട്രേഷന് പുറത്ത് മറ്റ് 300 കുവൈത്തി പൗരന്മാർ കൂടെ വിവാഹിതരായിട്ടുണ്ട്. നീതികാര്യ മന്ത്രാലയത്തിന്റെ നിയമപരമായ അധികൃതുടെ സമക്ഷമാണ് ഇവർ കുടുംബ ജീവിതം ആരംഭിച്ചത്. അതേസമയം, ഈ പ്രത്യേക ദിവസങ്ങളിൽ വിവാഹമോച കേസുകളും നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി രണ്ടിന് 34, 22ന് 32 എന്നിങ്ങനെയാണ് വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News