സുവർണ ദിനങ്ങളിലേക്ക് മടങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

  • 25/02/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളിൽ നിന്ന് ഉയിർത്ത് വീണ്ടും സുവർണ ദിനങ്ങളിലേക്ക് തിരികെയെത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. ഒന്ന്, നാല്, അഞ്ച് ടെർമിനലുകളിലൂടെ വലിയ തോതിൽ ആളുകളാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഫെബ്രുവരി 23 മുതൽ മാർച്ച് ആറ് വരെയുള്ള ദിവസങ്ങളിൽ കുവൈത്ത് വിമാനത്താവളം 663,000 യാത്രക്കാരെ സ്വീകരിക്കുമെന്നാണ് ഔദ്യോ​ഗിക കണക്കുകൾ. ഈ കാലയളവിൽ 3,190 വിമാനങ്ങളാണ് കുവൈത്ത് വിമാനത്താവളത്തിലൂടെ സർവ്വീസ് നടത്തുക.

1,160 വിമാനങ്ങളിലായി കുവൈത്തിൽ നിന്ന് 343,000 പേരാണ് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുക. 1,530 വിമാനങ്ങളിലായി 320,000 പേർ കുവൈത്തിലേക്ക് എത്തിച്ചേരും. ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് പ്രത്യേക വർക്ക് പ്ലാൻ തയാറാക്കിയതായി ഡിജിസിഎ ഓപ്പറേഷൻസ് ഡയറക്ടർ മൻസൗർ അൽ ഹഷ്മി അറിയിച്ചു. യാത്രക്കാർ വർധിച്ച സാഹചര്യത്തിൽ ഇന്നലെ 33 അഡീഷണൽ സർവ്വീസുകൾ ചാർട്ട് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News