ദേശീയ അവധി ദിവസങ്ങളിൽ പൂർണ ശേഷിയിൽ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുമെന്ന് അധികൃതർ

  • 25/02/2022


കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ പൂർണ ശേഷിയിൽ എല്ലാ പൊലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. പബ്ലിക്ക് സെക്യൂരിട്ടി സെക്ടറിൽ നിന്ന് ഈ ദിവസങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 2000 ഉദ്യോ​ഗസ്ഥരെയും 300 പട്രോളിം​ഗ് സംഘത്തെയുമാണ് നിയോ​ഗിച്ചിട്ടുള്ളത്. ആഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. നിയമലംഘനങ്ങൾ ഒന്നും തന്നെ അനുവദിക്കാതെ മോശം കാര്യങ്ങൾ ഒന്നും സംഭവിക്കാതെ ആഘോഷചടങ്ങുകൾ നടത്തുകയാണ് ലക്ഷ്യം.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി സഹകരിക്കണമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, ആഘോഷങ്ങളുടെ ഭാ​ഗമായി പരിസ്ഥിതി നിയമലംഘനങ്ങൾ എൺവയോൺമെന്റ് പൊലീസ് ഒരു തരത്തിലും അനുവദിക്കില്ലെന്ന് മേജർ ജനറൽ ഫരാജ് അൽ സൗബി വ്യക്തമാക്കി. മാലിന്യങ്ങൾ നിർദേശിച്ച ഇടങ്ങളിൽ അല്ലാതെ വലിച്ചെറിയുന്നത് അടക്കമുള്ള കാര്യങ്ങളിൽ കടുത്ത നടപടിയുണ്ടാകും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News