കുവൈത്ത് ദേശീയദിനം ; ആശംസകളുമായി ഇന്ത്യൻ രാഷ്ട്രപതിയും വിദേശകാര്യ മന്ത്രിയും

  • 25/02/2022

കുവൈത്ത് സിറ്റി : ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുവൈത്തിന് ഇന്ത്യയുടെ ആശംസകൾ അറിയിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ പുതുക്കി നാടെങ്ങും വർണാഭമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. ദേശീയ ദിനമാഘോഷിക്കുന്ന കുവൈറ്റ് ജനതയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഇന്ത്യൻ രാഷ്ട്രപതി കോവിന്ദ് കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് അയച്ച ആശംസ സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയും കുവൈത്തും തമില്ലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് . പതിറ്റാണ്ടുകളായുള്ള ചരിത്രപരമായ ബന്ധമാണ് ഇരു രാജ്യങ്ങളുമുള്ളത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം ആഘോഷിക്കുന്ന ഈ വേളയില്‍ പരസ്പര പ്രയോജനകരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസർ മുഹമ്മദ് അൽസബാഹിന് ആശംസകൾ നേർന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News