ദേശീയ ദിനം; കുവൈത്തിന് ആശംസ അർപ്പിക്കുന്ന ഡൂഡിലുമായി ഗൂഗിൾ

  • 25/02/2022

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനത്തോടനുബന്ധച്ച് ഗൂഗിളിന്റെ ഹോംപേജിൽ ഡൂഡിൽ നൽകി ആദരിച്ചു.നീലാകാശത്ത് പാറിപ്പറക്കുന്ന കുവൈത്ത് പതാകയാണ് ഇന്ന് ഗൂഗിളിൽ കാര്യങ്ങൾ തിരയാനെത്തുന്നവരെ എതിരേൽക്കുക.  ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിനിലേക്ക് സന്ദർശകരെ കുവൈത്ത് ദേശീയ പതാകയുടെ ചിത്രം സ്വാഗതം ചെയ്യും. പതാകയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾ, പരിപാടികൾ, വിഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ വെബ്സൈറ്റുകളിലേക്ക് എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം.ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ എന്ന പേരിൽ അറിയപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News