ദേശീയ അവധി ദിവസങ്ങൾ; മുൻ വർഷത്തെക്കാൾ മാലിന്യത്തിൽ 70 ശതമാനം കുറവ്

  • 27/02/2022

കുവൈത്ത് സിറ്റി: ​ഗൾഫ് സ്ട്രീറ്റിൽ ദേശീ ദിനത്തിന്റെ ഭാ​ഗമായി വൻ ആഘോഷങ്ങൾ നടത്തി കുവൈത്തി പൗരന്മാരും താമസക്കാരും. ഇതിന് ശേഷം എല്ലാ ഗവർണറേറ്റുകളിലെയും മുനിസിപ്പാലിറ്റി ബ്രാഞ്ചുകൾ എല്ലാ പ്രദേശങ്ങളിലും വിപുലമായ ശുചീകരണ ക്യാമ്പയിനുകളും നടത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് തെരുവുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് 70 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ. ഗൾഫ് സ്ട്രീറ്റിൽ മൂന്നാം റിംഗ് റോഡ് മുതൽ മെസ്സില  വരെ ശുചിയാക്കി.

പാർക്കിംഗ് സ്ഥലങ്ങൾ, പുൽത്തകിടികൾ, തെരുവുകൾ, കടൽത്തീരം തുടങ്ങിയിടങ്ങളും വൃത്തിയാക്കി. മാനുവൽ സ്വീപ്പർ, ഫോർക്ക്ലിഫ്റ്റ്, ട്രെയിലറുകൾ തുടങ്ങിയ ക്ലീനിംഗ് വാഹനങ്ങൾക്കൊപ്പം 2,000 ​ഗാർബേജ് ബാ​ഗുകളിലുമായി മാലിന്യങ്ങൾ ശേഖരിച്ചു. റോഡുകളിൽനിന്ന് ബലൂണുകളും, പ്ലാസ്റ്റിക് തോരണങ്ങളും, ഫോം സ്പ്രൈ ക്യാനുകളുമാണ് ഏറ്റവും കൂടുതൽ ശേഖരിച്ചത് .  ഫാമുകളിൽ നിന്നടക്കം 700 ഗാർബേജ് ബാ​ഗുകളിലായി മാലിന്യം നീക്കി.  സ്പ്രിംഗ് ക്യാമ്പ് സൈറ്റുകളിൽ നിന്ന് 900 ഗാർബേജ് ബാ​ഗുകളിൽ മാലിന്യം ശേഖരിച്ചു.

Related News