കുവൈത്തിന്റെ ജല ഉത്പാദനം 402 മില്യൺ ​ഗാലൺസിലേക്ക് ഉയർത്തി

  • 28/02/2022

കുവൈത്ത് സിറ്റി: ഇന്നലെ ജല ഉത്പാദനം 401.9 മില്യൺ ഇംപീരിയൽ ഗാലൺ ആയി ഉയർത്തിയതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. മുൻ ദിവസത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ ജല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 20 മില്യൺ ​ഗാലണിന്റെ വ്യത്യാസമാണ് വരുത്തിയത്. രാജ്യത്തെ കാലാവസ്ഥയോടൊപ്പം അനുവദിനം ജല ആവശ്യകതയും വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം  ഉപഭോഗ നിരക്ക് ഇന്നലെ 379 മില്യൺ ​ഗാലണിൽ എത്തിയിട്ടുണ്ട്.

ഇത് ഉത്പാദന നിരക്കിനേക്കാൾ 22 മില്യൺ ഗാലൺ കുറവാണ്. മുൻവർഷങ്ങളിൽ നടപ്പാക്കിയ ജലപദ്ധതികളുടെ ഫലമായി മന്ത്രാലയത്തിന്റെ ജല ഉത്പാദന നിരക്ക് പ്രതിദിനം അര ബില്യൺ ഗാലൺ കവിഞ്ഞു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്. അതേസമയം, അൽ ദഹർ മേഖല ബന്ധിപ്പിക്കുന്ന പ്രധാന ശുദ്ധജല ലൈനുകളിലൊന്നിലെ അടിയന്തര തകരാർ  ചില ഭാഗങ്ങളിൽ വെള്ളം തടസപ്പെടാൻ കാരണമായി. തകരാർ വ്യക്തമായി ഉടൻ രാത്രിയിൽ തന്നെ എമർജൻസി ടീം എത്തി അറ്റക്കുറ്റപണി നടത്തിതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News