മതാടിസ്ഥാനത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളി നിയമനം തടയുന്നതിനെതിരെ കുവൈത്തിലെ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ

  • 28/02/2022

കുവൈത്ത് സിറ്റി: മതാടിസ്ഥാനത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളി നിയമനം തടയുന്നതിനെതിരെ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ രം​ഗത്ത്.  മതത്തിന്റെ മൂല്യങ്ങളെ മാനിക്കാനും മനുഷ്യാവകാശങ്ങളും രാജ്യത്തെ നിയമങ്ങളും പാലിക്കണമെന്ന്  നാഷണൽ ബ്യൂറോ ഓഫ് ഹ്യൂമൻ റൈറ്റ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗവും പരാതി പരിഹാര കമ്മിറ്റിയുടെ തലവനുമായ അഭിഭാഷകൻ അലി അൽ ബാ​ഗ്‍ലി അഹ്വാനം ചെയ്തു. കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 29 ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മനുഷ്യർ എല്ലാവരും തുല്യരാണെന്നും നിയമത്തിന് മുന്നിൽ ആ തുല്യത പാലിക്കണമെന്നും ഭാഷ അല്ലെങ്കിൽ മതം, ലിംഗഭേദം തു‌ടങ്ങിയവയുടെ ഒന്നും അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നുമാണ് നിയമം വ്യക്തമാക്കുന്നത്. നീതിന്യായ വ്യവസ്ഥ പാലിക്കപ്പെടുന്നതിനും  മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന വ്യക്തി സംരക്ഷണത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഇടപെടൽ നടത്തണമെന്ന് സാമൂഹ്യകാര്യ, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രിയോടും കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഫെഡറേഷൻ പ്രസിഡന്റിനോടും അൽ ബാ​ഗ്‍ലി ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News