കുവൈത്ത് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ ആക്രമിക്കപ്പെട്ട ഡോക്ടറെ ആരോ​ഗ്യ മന്ത്രി സന്ദ​ർശിച്ചു

  • 01/03/2022


കുവൈത്ത് സിറ്റി: കുവൈത്ത് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ വച്ച് ആക്രമിക്കപ്പെട്ട ഡോക്ടറെ ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ് സന്ദർശിച്ചു. ആരോ​ഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെദാ, അൽ സബാഹ് സ്പെഷ്യലൈസ്ഡ‍് മെഡിക്കൽ ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. അബ്ദുൾ ലത്തീഫ് അൽ സഹ്‍ലി എന്നിവരും ആരോ​ഗ്യ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ആക്രമിക്കപ്പെട്ട ഡോക്ടരുടെ ആരോ​ഗ്യനിലയെ കുറിച്ച് അറിയുന്നതിനാണ് സംഘം സന്ദർശനം നടത്തിയത്.

ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്നതിനെ മന്ത്രാലയം വാർത്താ കുറിപ്പിൽ അപലപിച്ചു, അപലപനീയവും അസ്വീകാര്യവുമായ പെരുമാറ്റത്തിനെതിരെ ആരോഗ്യ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിച്ച് കൊണ്ട് എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ സംഭവത്തിൽ ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടർമാർക്ക് ഉൾപ്പെടെ ആവശ്യമായ സംരക്ഷണം നൽകുന്നതിന് സുരക്ഷാ അധികൃതരുമായി ഏകോപനം നടത്തി സാന്നിധ്യം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Related News