വാഹനാപകടം; വിദേശി മരണപ്പെട്ടു, ഭാര്യക്കും കുട്ടികള്‍ക്കും ഗുരുതര പരിക്ക്

  • 03/03/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം അബ്ദല്ലി റോഡിലുണ്ടായ കാർ അപകടത്തിൽ ഒരു വിദേശി മരിക്കുകയും ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കും ഗുരുതരമായി  പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശി ഓടിച്ചിരുന്ന കാര്‍ നല്ല വേഗത്തിലായിരുന്നു. ഓട്ടത്തിനിടയില്‍ വാഹനം മറിയുകയും കാര്‍ ഓടിച്ചിരുന്നയാളുടെ ജീവൻ സംഭവസ്ഥലത്ത് തന്നെ നഷ്ടപ്പെടുകയായിരുന്നു. അബ്ദല്ലിയിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.  ഗുരുതരമായി പരിക്കേറ്റ  ഭാര്യയെയും മൂന്ന് മക്കളെയും ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Related News